ചിറ്റയം ഗോപകുമാറിനെ നിർത്തി പൊരിച്ച് അടൂർ ഏരിയ സമ്മേളനം

ചിറ്റയം ഗോപകുമാറിനെ നിർത്തി പൊരിച്ച് അടൂർ ഏരിയ സമ്മേളനം

ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ഭരണ മികവിൽ തുടങ്ങി പിന്നീട് നിയമസഭാ സാമാജികനായി മാറിയ നേതാവാണ് ചിറ്റയം ഗോപകുമാർ. എന്നാൽ ഇന്ന് ആ നേതാവിനെതിരെ ഉയരുന്നത് വിമർശനങ്ങളുടെ പെരും മഴയാണ്, ഒരു സമയത്ത് പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരുമെന്ന് പറഞ്ഞിരുന്ന സിപിഎം അടൂർ ഏരിയ സമ്മേളനത്തിൽ വിമർശനം മുഴുവൻ ഘടകകക്ഷി നേതാവും നിയമസഭ ഡെപ്യുട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന് നേരെ ഇപ്പോൾ ഉയരുകയാണ്, അടൂരിൽ സിപിഐക്ക് കാര്യമായ വേരോട്ടമില്ലാതെ തന്നെ വീണ്ടും ചിറ്റയത്തെ സ്ഥാനാർഥി ആക്കിയതിലും ഏരിയ സമ്മേളനത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നു കൊണ്ട് ഇരിക്കുന്നത്, സ്വന്തം പാർട്ടിയിലെ പ്രവർത്തകർക്ക് പോലും യാതൊരു വിധ പരിഗണനയും നിയമ സഭാംഗത്തിൻ്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്നും പരാതിയും ഉയർന്നു കേൾക്കുന്നുണ്ട്…

കൂടാതെ അടുത്തിടെ അടൂരിൽ ഉണ്ടായ സിപിഎം – സിപിഐ സംഘർഷം സമ്മേളനത്തിൽ സംസാരിച്ച പ്രതിനിധികൾ ഉയർത്തി കാട്ടി.സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലി തർക്കം ഉണ്ടായിട്ടുണ്ടായിരുന്നു… സിപിഎം സിപിഐ സംഘർഷം പതിവായിരുന്ന അടൂരിൽ ഒരിടവേളക്ക് ശേഷമാണ് വീണ്ടും കമ്മൂണിസ്റ്റ് പാർട്ടികൾ തെരുവിൽ തള്ളിയ സംഭവമായിരുന്നു അന്ന് നടന്നത് , മാത്രവുമല്ല സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് പ്രവർത്തകരെ കൊണ്ട് പോകുന്നത് തൻ്റെ അധികാരം കാട്ടിയാണെന്നും വിമർശനം ഉയർന്നു. അടൂരിൽ വികസനങ്ങൾ കൊണ്ടുവന്നുവെന്ന് പറയുന്ന എംഎൽഎ അത് പൂർത്തിയാക്കാൻ വേണ്ട നടപടികൾ ചെയ്യുന്നില്ല. പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും നടപ്പാക്കുന്നില്ലെന്നും ആരോപണവും ഉയർന്നു വന്നു. ഏതെല്ലാം ചിട്ടയത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ മാത്രമാണ്, സമ്മേളനത്തിൽ പങ്കെടുത്ത മിക്ക പ്രതിനിധികളും ചിറ്റയത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. അടൂരിൽ നിന്നും നിയമസഭയിലേക്ക് മൂന്നാം തവണയാണ് ഇത് മത്സരിച്ചത്. സിപിഐ നയമനുസരിച്ച് ഇനി സാധ്യതയില്ല. അതുകൊണ്ടൊക്കെ തെന്നെയാണ് ഈ അവഗണനയും മണ്ഡലത്തോട് ആഭിമുഖ്യം കാണിക്കാത്തതെന്നും സമ്മേളനത്തിൽ വിമർശിച്ചു. ഇത് ആദ്യമായൊന്നുമല്ല അടൂർ മണ്ഡലത്തിലെ മിക്ക ലോക്കൽ സമ്മേളനങ്ങളിലും നേരത്തെ ചിറ്റയത്തിനെതിരെ വിമർശനമുയർന്നിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് കാലത്തു പോലും വേണ്ട വിധം പ്രവർത്തിച്ചില്ല. സിപിഎം പ്രാദേശിക പ്രവർത്തകരാണ് മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ പ്രചാരണ രംഗത്തിറങ്ങിയത്. പ്രചാരണത്തിനാവശ്യമായ സാമഗ്രികൾ പോലും നൽകാൻ സ്ഥാനാർഥിക്കും പാർട്ടിക്കും കഴിഞ്ഞില്ലെന്നും തുടങ്ങിയുള്ള ഓരോ കാര്യങ്ങളും അംഗങ്ങൾ എടുത്തു എടുത്തു പറഞ്ഞു , മാത്രമല്ല . ഇക്കാര്യത്തിലെല്ലാം ജില്ലാ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്തയാലും ചിട്ടയത്തിനു ഇത് ബേസ്ഡ് ടൈം ആണ്,,, അവിടുന്നും ഇവിടുന്നും നന്നായി വിമർശനങ്ങളും ആരോപണനഗലും കയ്യിലിരിപ്പ് കാരണം ഉയരുന്നുണ്ട്. അതുകൊണ്ട് ഉള്ള സ്ഥാനം തെറിക്കാതെ സൂക്ഷിക്കുന്നതായിരിക്കും ചിട്ടയത്തിനു നല്ലത്.

Video Link : https://youtu.be/V-481rXQcSM

Leave A Reply
error: Content is protected !!