ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായ ശ്രീമദ് സച്ചിദാനന്ദസ്വാമിക്ക് സ്വീകരണം നല്‍കി

ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായ ശ്രീമദ് സച്ചിദാനന്ദസ്വാമിക്ക് സ്വീകരണം നല്‍കി

പാലക്കാട്: വര്‍ക്കല ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി നിയമിതനായ ശ്രീമദ് സച്ചിദാനന്ദസ്വാമിക്ക് സ്വീകരണം നല്‍കി.ഗുരുധര്‍മ്മ പ്രചരണസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത് .

മണിലി ഗുരുധര്‍മ്മ പ്രചാരണസഭ ആസ്ഥാന മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.ജി.മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചെമ്ബക്കര സുകുമാരന്‍, കേന്ദ്ര എക്സിക്യുട്ടീവ് അംഗം വി.വിജയമോഹന്‍, കാപ്പില്‍ മോഹന്‍, ചന്ദ്രന്‍, ദിനേശന്‍, സി.എന്‍.സുകുമാരന്‍, അഡ്വ. വിജയന്‍, ദിവാകരന്‍, ആര്‍.രാമകൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!