അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വാണിജ്യ വിമാനമിറക്കി ; വിഡിയോ വൈറൽ

അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ വാണിജ്യ വിമാനമിറക്കി ; വിഡിയോ വൈറൽ

അന്റാർട്ടിക്കയിൽ കൂറ്റൻ വാണിജ്യ വിമാനമിറക്കി ചരിത്രലിടം നേടി വാണിജ്യ വിമാനമായ എ340 . അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്ക് മുകളിലാണ് വിമാനം വിജയകരമായി ലാൻഡ് ചെയ്തത്. ചരിത്ര നിമിഷത്തിന്റെ 7 മിനിറ്റ് നീളുന്ന വീഡിയോ ഓൺലൈനിൽ വൈറലാണ്.

ദക്ഷിണാഫ്രിക്കിയിലെ കേപ്ടൗണിൽ നിന്ന് 5 മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് പൈലറ്റ് കാർലോസ് മിർപുരിയും സംഘവും അന്റാർട്ടിക്കയിലെത്തിയത്. അപകടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ സർവ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമായിരുന്നു ലാൻഡിംഗ്. വിമാനം റൺവേയിൽ നിന്നും വഴുതി മാറാതിരിക്കാൻ 10,000 അടി വലിപ്പമുള്ള റൺവേയും സജ്ജീകരിച്ചിരുന്നു.

Leave A Reply
error: Content is protected !!