ഹലാൽ വിഷയത്തിൽ വാ മൂടിക്കെട്ടിയ പിണറായി വിജയൻ ബിജെപിയോ?

ഹലാൽ വിഷയത്തിൽ വാ മൂടിക്കെട്ടിയ പിണറായി വിജയൻ ബിജെപിയോ?

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹലാലിനു പിറകെയാണ്​ കേരളത്തിലെ ബി.ജെ.പി നേതൃത്വം. സംസ്​ഥാന പ്രസിഡന്‍റ്​ മുതൽ ഫേസ്​ബുക്ക്​ ഫെയ്​ക്കുകൾ വരെ ഈ വിഷയം നന്നായി കത്തിക്കുന്നുണ്ട്​. കുറച്ച്​ മാസങ്ങളായി സംഘ്​പരിവാർ അക്കൗണ്ടുകൾ ഈ പണി തുടങ്ങിയിട്ട്​. സുരേന്ദ്രനും പി സി ജോർജുമെല്ലാം തന്റേതായ സംഭാവന ഹലാലാ വിഷയത്തിൽ നല്കിയതോതിടെ വിഷയം ഒന്നുടെ കത്തിയിരിക്കുകയാണ് കേരളത്തിൽഎം പക്ഷെ ഇപ്പോഴും എതോകെൻകണ്ടിട്ടും കയ്യും കെട്ടി നോക്കി ഇരിക്കുകയാണ് ഇവിടെ ഭരിക്കുന്ന ഇടത് പക്ഷ സർക്കാർ.. പക്ഷെ എന്ത് കൊണ്ടാണ് ഹോട്ടലുകളിലെ ഹലാൽ ഭക്ഷണം സംബന്ധിച്ച് സംഘ്പരിവാർ ആസൂത്രിതമായി നടത്തുന്ന വിദ്വേഷ – ധ്രുവീകരണ പ്രചരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്തത് ? അതുകൊണ്ട് തന്നെയാണ്
ഇപ്പോൾ സർക്കാർ പുലർത്തുന്ന നിസംഗ സമീപനം വിദ്വേഷ പ്രചരണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നത്, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ മുതൽ മറ്റ് ചില നേതാക്കളും പി.സി ജോർജും നികൃഷ്ടമായ രീതിയിൽ ഇസ്‍ലാമോഫോബിയ പരത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ് സമൂഹത്തിൽ ഇപ്പോഴും.

സംഘ്പരിവാർ ആശയഗതിക്കാരായ നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിഷം വമിപ്പിക്കുന്ന നുണപ്രചാരണങ്ങൾ നടത്തി കൊണ്ട് നാടിനെ നശിപ്പിക്കുകയാണ് ചെയുന്നത്, ഇതെല്ലാം സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ തകർക്കുമെന്നത് ഉറപ്പാണ്. ഇതിനു പിന്നിലുള്ള അജണ്ട കൃത്യമായി നമ്മുക്ക് മനസിലാകും, നുണപ്രചാരണങ്ങളിലൂടെ രാജ്യത്തെങ്ങും വളർത്തിയെടുത്ത ഇസ്‍ലാമോഫോബിയയെ കേരളത്തിൽ ശക്തിപ്പെടുത്താനാണ് സംഘ്പരിവാർ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് ഹലാൽ ഭക്ഷണം സംബന്ധിച്ചും ഹലാൽ ബോർഡ് വെച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളെ സംബന്ധിച്ചും ഇപ്പോൾ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ എല്ലാം തന്നെ .കൂടുതലായും ഒരു മതത്തെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട്, അതായത് മത സമൂഹങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക, മുസ്‍ലിംങ്ങളെ സാമ്പത്തികമായി തകർക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘ്പരിവാർ ഈ നീക്കം നടത്തുന്നത്. കാരണം മുൻപ് ഉൻമൂലനം ചെയ്യുമെന്ന് സംഘ്പരിവാർ പ്രഖ്യാപിച്ച സമൂഹമാണ് മുസ്‍ലിംങ്ങൾ. അതിന് വേണ്ടിയാണ് വംശഹത്യ, പൗരത്വ നിഷേധം, സാമ്പത്തികമായി തകർക്കൽ, ഇസ്‌ലാം ഭീതി പരത്തൽ, വിദ്യാഭ്യാസ – ഉദ്യോഗ അവസര നിഷേധം എന്നിവ നമ്മുടെ രാജ്യത്ത് നടത്തി വരുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന ഹലാൽ വിവാദവും, ഇതിന്റെ പിന്നിലും ഹോട്ടൽ വ്യവസായത്തിലെ മുസ്‍ലിം സാന്നിധ്യത്തെ ഇല്ലാതാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

പൗരത്വ നിഷേധം രാജ്യത്ത് കൊണ്ട് വന്നത് പോലെ തന്നെയാണ് ഒരു സമുദായത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കവും. ഇത്ര ആഴത്തിൽ വർഗീയ-വംശീയ പ്രചരണങ്ങൾ പ്രമുഖ നേതാക്കൾ തന്നെ നേരിട്ട് നടത്തിക്കൊണ്ടിരിക്കുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കേരള ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന്റെ ഗൂഢ പദ്ധതി വിജയിപ്പിക്കാൻ സഹായമൊരുക്കി കുറ്റകൃത്യത്തിൽ പങ്കാളിയാകുകയാണ്. എന്തുകൊണ്ടാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ ഇപ്പോഴും കർശനമായ ഒരു നടപടി എടുക്കാതെ മിണ്ടാതെ ഇരിക്കുന്നത്, മുഖ്യമന്ത്രിയുടെ പതിവ് ശൈലിയാണല്ലോ ,, അല്ലെങ്കിലും ഇത്തരത്തിൽ ഗൗരകരമായ വിഷയം വരുമ്പോൾ മിണ്ടാതെ ഇരിക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് മുതൽ സംഘ്പരിവാർ കേന്ദ്രങ്ങൾ നിശ്ചിത ഇടവേളകളിൽ വിദ്വേഷ പ്രചാരണം തുടർച്ചയായി നടത്തുന്നുണ്ട്. സംഘ്പരിവാറിന് പുറത്തുള്ള ചിലരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് ക്രൈസ്തവ പേരുകളുള്ള ഫേക്ക് ഐ.ഡികളിൽ നിന്നും നടക്കുന്ന പ്രചാരണങ്ങൾ. എന്നിട്ടും ഇത്തരം എല്ലാ ഘട്ടങ്ങളിലും സംഘ്പരിവാറിന് സഹായകരമായ സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്.

പാലാ ബിഷപ്പ് വിദ്വേഷ പ്രചരണം നടത്തിയ സന്ദർഭത്തിലും നിയമ നടപടി സ്വീകരിക്കാതെയും അദ്ദേഹത്തിനെ മഹത്വപ്പെടുത്തിയും സർക്കാർ ശക്തി പകർന്നു. അതെ പാത തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതും , ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കേരളത്തിൽ ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം സംഘ്പരിവാറിനെ സഹായിക്കുന്ന നിലപാടുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വംശീയ – നുണ പ്രചരണങ്ങൾക്കും എല്ലാം സുവർണാവസരമാണ് ഉണ്ടാക്കി കൊടുക്കുന്നത് . പോലീസ് വകുപ്പോ നിയമ സംവിധാനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കാറില്ല. ശെരിക്കും പറഞ്ഞാൽ കള്ളന് കഞ്ഞി വച്ച് കൊടുക്കുന്ന ഏർപ്പാട്. കൂടാതെ മുസ്‍ലിം – ക്രൈസ്തവ സൗഹാർദം തകർക്കാൻ സംഘ്പരിവാർ നടത്തിവന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള അവസരമാക്കി സിപിഎം തന്നെ നേരിട്ടേറ്റെടുത്തു. അതിന്റെ ആഘാതങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതൊക്കെ തെന്നെയാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നതും, പക്ഷെ ചരിത്ര വിജയമായി രണ്ടാം പിണറായി സർക്കാരിനെ എല്ലാവരും കൈകൊട്ടി അധികാരത്തിൽ കയറ്റിയപ്പോൾ ഇതൊന്നും അല്ല പ്രതീക്ഷിച്ചത്,

പത്രസമ്മേളനങ്ങളിലെയും പൊതുയോഗങ്ങളിലെയും വീരവാദ ഡയലോഗുകൾ അല്ല ഒരു ഭരണാധികാരിയിൽ നിന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കൃത്യമായ നിയമ നടപടികളാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ വാചക കസർത്തുകൊണ്ട് ഓട്ടയടക്കുന്ന അപഹാസ്യ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. കേരളത്തിന്റെ മതമൈത്രി തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന സംഘ്പരിവാർ നടത്തുന്ന വിദ്വേഷ നീക്കങ്ങളെ തള്ളിക്കളയണം, മറ്റുള്ള സംസ്ഥാങ്ങളിൽ സംഘപരിവാർ കാട്ടികൂട്ടുന്ന വർഗീയത കലർന്ന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്താൻ അനുവദിച്ചു കൂടാ…

Video Link : https://youtu.be/m42B8l40hB0

Leave A Reply
error: Content is protected !!