കേശു ഈ വീടിന്റെ നാഥൻ ക്രിസ്തുമസിന് ഒടിടി റിലീസ് ആയി എത്തിയേക്കും

കേശു ഈ വീടിന്റെ നാഥൻ ക്രിസ്തുമസിന് ഒടിടി റിലീസ് ആയി എത്തിയേക്കും

കേശു ഈ വീടിന്റെ നാഥൻ ഒ ടി ടി റിലീസിനൊരുങ്ങുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു.ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ആദ്യ ചിത്രമാണിത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ക്രിസ്തുമസ് റീലിസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്‌തേക്കും.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രമാണിത്. കുടുംബപശ്ചാത്തലത്തിൽ നർമ്മപ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണിത് . ദിലീപിന്റെ മേക്കോവർ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ രണ്ട് ​വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജനപ്രിയ നടൻ പ്രത്യക്ഷപ്പെടുന്നത്.

ഉർവശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിർമ്മാണം നാഥ് ഗ്രൂപ്പാണ്. ഛായാഗ്രഹണം അനിൽ നായരാണ്. ബി.കെ, ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Leave A Reply
error: Content is protected !!