സര്‍വീസ് വയര്‍ പൊട്ടി;വൈദ്യുതി പുന:സ്ഥാപിക്കാന്‍ എടുത്തത് 19 മണിക്കൂര്‍

സര്‍വീസ് വയര്‍ പൊട്ടി;വൈദ്യുതി പുന:സ്ഥാപിക്കാന്‍ എടുത്തത് 19 മണിക്കൂര്‍

കൊല്ലം: വാഹനം തട്ടി സര്‍വീസ് വയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി.പിന്നീട് കറന്റ് പുന:സ്ഥാപിക്കാന്‍ വേണ്ടിവന്നത് 19 മണിക്കൂര്‍.കഴിഞ്ഞ ദിവസം രാത്രി 10 മാണി ഓടെയാണ് പള്ളിമുക്ക് എസ്.പി.എം ഓഡിറ്റോറിയത്തിന് മുന്‍വശത്ത് റോഡിന് കുറുകെ കിടന്നിരുന്ന സര്‍വീസ് വയര്‍ വാഹനത്തിന്റെ മുകള്‍ ഭാഗത്ത് കുരുങ്ങി പൊട്ടിവീണത്.വൈദ്യുതി മുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഉടൻ തന്നെ സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജീവനക്കാര്‍ സര്‍വീസ് വയര്‍ ഓഡിറ്റോറിയത്തിന്റെ സ്ഥലത്തേക്ക് മാറ്റിയിട്ടതൊഴിച്ചാല്‍ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല.

നിരവധി തവണ നാട്ടുകാര്‍ സെക്ഷന്‍ ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് പ്രദേശവാസിയായ കോണ്‍ഗ്രസ് എസ് സംസ്ഥാന സമിതി അംഗം മണക്കാട് നൗഷാദ് വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.7 കടകള്‍ക്കും 4 വീടുകള്‍ക്കും വൈദ്യുതി വിതരണത്തിനുള്ള സര്‍വീസ് വയറാണ് പൊട്ടിയത്. ഇവിടങ്ങളിലേക്കുള്ള നിരവധി സര്‍വീസ് വയറുകള്‍, സ്‌പേസ് സെന്ററിലേക്കുള്ള ഉപകരണങ്ങള്‍ ലോറിയില്‍ കൊണ്ടുപോയ സമയത്ത് അഴിച്ചുമാറ്റുകയും തുടര്‍ന്ന് ഒരെണ്ണത്തിലേക്ക് ചുരുക്കി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വൈദ്യുതി മുടങ്ങിയതോടെ, വീട്ടുകാര്‍ ഫ്രിഡ്ജുകളില്‍ സൂക്ഷിച്ചിരുന്ന ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും നശിച്ചു.

Leave A Reply
error: Content is protected !!