കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കടയ്ക്കലില്‍ സത്യഗ്രഹ സമരം

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കടയ്ക്കലില്‍ സത്യഗ്രഹ സമരം

കടയ്ക്കല്‍ : സി.പി.എം കടയ്ക്കല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടയ്ക്കലില്‍ സത്യഗ്രഹ സമരം നടത്തി.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് സമരം നടത്തിയത് .സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി സമരം ഉദ്ഘാടനം ചെയ്തു ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു . ലോക്കല്‍ സെക്രട്ടറി ടി.എസ്. പ്രഫുല്ലഘോഷ് സ്വാഗതം പറഞ്ഞു.

എസ്. വിക്രമന്‍, എം. നസീര്‍, വി. സുബ്ബലാല്‍, കെ.മധു, കെ. സുകുമാരപിള്ള, പ്രൊഫ. ബി. ശിവദാസന്‍ പിള്ള, ആര്‍.ശ്രീകുമാര്‍, വി. വേണു, മുകുന്നേരി രാധാകൃഷ്ണന്‍, ഡി. അജയന്‍, ബി. ബൈജു, സന്തോഷ് മതിര, ലതികാ വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!