മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യം : സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യം : സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ കടുത്ത വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി രംഗത്ത് . ഭ​ര​ണ​ത്തി​ന്‍റെ സർവ മേ​ഖ​ല​ക​ളി​ലും മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക് പി​ന്നാ​ലെ​യാ​ണ് സ്വാ​മി​ രംഗത്തെത്തിയത് .

“സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും അ​തി​ർ​ത്തി സു​ര​ക്ഷ​യി​ലും മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ൻ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ “പ​രാ​ജ​യം’ എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. പെ​ഗാ​സ​സ് ഡാ​റ്റ സു​ര​ക്ഷാ ലം​ഘ​ന​ത്തി​ന് മോ​ദി സ​ർ​ക്കാ​രി​നെ സ്വാ​മി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ജമ്മു കാ​ഷ്മീ​ർ നിലവിൽ അ​ന്ധ​കാ​രത്തിലാണ്. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഒ​ന്നും പ​റ​യാ​നി​ല്ല. ഇ​തി​നൊ​ക്കെ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും സ്വാ​മി ചോ​ദി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​മ​ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ അ​വ​രെ പു​ക​ഴ്ത്തി​യും സ്വാ​മി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

“ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തോ ഒ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​വ​രോ ആ​യ രാ​ഷ്ട്രീ​യ​ക്കാ​രി​ൽ, മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സ്ഥാ​നം ജെ.​പി. (ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ), മൊ​റാ​ര്‍​ജി ദേ​ശാ​യി, രാ​ജീ​വ് ഗാ​ന്ധി, ച​ന്ദ്ര​ശേ​ഖ​ർ, പി.​വി. ന​ര​സിം​ഹ റാ​വു എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ്. അ​വ​ര്‍ ചെ​യ്യു​ന്ന​തേ പ​റ​യൂ, പ​റ​യു​ന്ന​തേ ചെ​യ്യൂ, ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​തൊ​രു അ​പൂ​ര്‍​വ ഗു​ണ​മാ​ണ്’- സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി ട്വീറ്റിൽ കുറിച്ചു .

Leave A Reply
error: Content is protected !!