‘ഇതെല്ലം യാരാലെ !’ : മോഹൻലാൽ പങ്കുവെച്ച മരക്കാർ ടീസറിന് ഫേസ്ബുക് കമന്റ്

‘ഇതെല്ലം യാരാലെ !’ : മോഹൻലാൽ പങ്കുവെച്ച മരക്കാർ ടീസറിന് ഫേസ്ബുക് കമന്റ്

മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോൾ അതിൻറെ ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. ചിത്രം ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അറുന്നൂറിലധികം ഫാൻസ്‌ ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇന്നലെ സിനിമയുടെ ഔത്തിയ ടീസർ പുറത്തുവിട്ടു. ഇതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും എല്ലാവരും ഈ ടീസർ ഷെയർ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇതാ ഫേസ്ബുക്കും ചിത്രത്തിൻറെ വരവിനായിഒരുങ്ങി കഴിഞ്ഞു.

ഫേസ്ബുക് കമൻറ് ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ മോഹൻലാൽ പങ്കുവച്ച ടീസറിനാണ് ഫേസ്ബുക് കമന്റ് ഇട്ടിരിക്കുന്നത്. ‘ഈ ടീസർ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാൻ കഴിയുന്നില്ല’ – എന്നായിരുന്നു കമന്റ്.സിനിമ 3300 സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള കരാർ പ്രകാരം ആദ്യ ദിനം തന്നെ ചിത്രം 50 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ് ഇടപാടുകളിലൊന്നായാണ് ഇത് വാഴ്ത്തപ്പെടുന്നത്.

മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെന്റ്‌സും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ മോഹൻലാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ഈ ചിത്രം മൂന്ന് അവാർഡുകൾ നേടി – മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം.

Leave A Reply
error: Content is protected !!