ശാസ്താംകോട്ട ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം -വൈസ് മെന്‍ ലേക്സിറ്റി ക്ലബ്

ശാസ്താംകോട്ട ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം -വൈസ് മെന്‍ ലേക്സിറ്റി ക്ലബ്

ശാസ്താംകോട്ട: ശാസ്താംകോട്ട ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ശാസ്താംകോട്ട ലേക്സിറ്റി വൈസ് മെന്‍സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.ഇന്ത്യ ഏരിയ അസിസ്റ്റന്റ് സെക്രട്ടറി വഴുതാനത്ത് ബാലചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു .വൈസ് മെന്‍സ് ക്ലബ് പ്രസിഡന്റ് കേരളാ ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രന്‍ പിള്ള, പ്രതിഭ ജോയ്, എസ്. ജയകുമാര്‍, സെനുകോശി, സി.കൃഷ്ണന്‍കുട്ടി, രാജന്‍കടവില്‍, ജി. ബാഹുലേയന്‍, കെ. ഹരിദില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗതാഗത നിയന്ത്രണത്തിനായി വൈസ് മെന്‍സ് ക്ളബ് ട്രാഫിക് ഐലന്റ് പണിത് നല്‍കിയെങ്കിലും അത് ഉപയോഗിച്ചില്ല. ആശാസ്ത്രീയമായി സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കലും അവയും പ്രവര്‍ത്തനരഹിതമാണെന്ന് യോഗം വിലയിരുത്തി.

Leave A Reply
error: Content is protected !!