സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ; ന​ടി ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ്

സി​ഖ് വി​രു​ദ്ധ പ​രാ​മ​ർ​ശം ; ന​ടി ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: സി​ഖ് മതവിഭാഗത്തിനെതിരെ വിദ്വേഷ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി. ഡി​സം​ബ​ർ 6 ​ന് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് നടി ക​ങ്ക​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ഘ​വ് ഛദ്ദ ​എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടേ​താ​ണ് ന​ട​പ​ടി.

‘ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​ർ’ സമരം ചെയ്തതിനെ തുടർന്ന് മൂ​ന്നു​കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച തീ​രു​മാ​നം ദു​ഖ​ക​ര​വും നാ​ണ​ക്കേ​ടു​മാ​ണെ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ അവകാശ വാ​ദം. ഇ​ന്ത്യ ജി​ഹാ​ദി രാ​ജ്യ​മാ​ണെ​ന്നും ഇ​വി​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ണു വേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു താ​രം വിമർശിച്ചത് .

അതെ സമയം താ​ര​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേരാണ് രംഗത്തെത്തിയത് . ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ അ​വ​ഹേ​ളി​ച്ചും ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 1947ലെ ​സ്വാ​ത​ന്ത്ര്യം ഭി​ക്ഷ, ഇ​ന്ത്യ​ക്ക് യ​ഥാ​ര്‍​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത് മോ​ദി വ​ന്ന​തി​ന് ശേ​ഷ​മെ​ന്നാ​യിരുന്നു ക​ങ്ക​ണയുടെ വിവാദ പരാമർശം .

Leave A Reply
error: Content is protected !!