യുവതിയെ വീട്ടില്‍ കയറി അക്രമി​ച്ച യുവാവ് പിടിയില്‍

യുവതിയെ വീട്ടില്‍ കയറി അക്രമി​ച്ച യുവാവ് പിടിയില്‍

കൊല്ലം: പലി​ശപ്പണം പി​രി​ക്കാനെത്തി​യപ്പോള്‍ യുവതിയെ വീട്ടില്‍ കയറി അക്രമി​ച്ച യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കളളിക്കാട് തൊടിയില്‍ പുത്തന്‍ വീട്ടില്‍ മുഹമ്മദ് റാഫിയാണ് (38) പിടിയിലായത്.ഇയാളുടെ സുഹൃത്ത് അമിത പലിശ വാങ്ങി​ യുവതിക്ക് പണം കടം നല്‍കിയിരുന്നു. തവണ മുടങ്ങിയതിനെ തുടര്‍ന്ന് പണം പിരിക്കാന്‍ എത്തിയ ഇരുവരും യുവതിയുമായി വാക്ക് തര്‍ക്കത്തിൽ ഏർപ്പെട്ടു .തുടർന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

തടസം പിടിക്കാനെത്തിയ പതിമൂന്നുകാരിയായ മകളെ ഇവര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കുട്ടിയുടെ മുന്നില്‍ വച്ച്‌ യുവതിയോട് അപമര്യാദയായിപെരുമാറുകയും ചെയ്തു. യുവതി കൊട്ടിയം പൊലീസില്‍ നല്‍കി​യ പരാതി​യെത്തുടര്‍ന്ന് എസ്.ഐമാരായ സുജിത്ത് ബി.നായര്‍, അനൂപ്, ഫിറോസ്ഖാന്‍, എസ്.സി.പി.ഒ ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!