സിഐക്ക് ഉന്നതബന്ധമുണ്ടെന്ന് എംഎൽഎ അൻവർ സാദത്ത്

സിഐക്ക് ഉന്നതബന്ധമുണ്ടെന്ന് എംഎൽഎ അൻവർ സാദത്ത്

മുൻ ആലുവ സിഐ സിഎൽ സുധീറിന് ഉന്നതബന്ധം ഉണ്ടെന്ന് എംഎൽഎ അൻവർ സാദത്ത്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും മുൻപ് പലതവണ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അൻവർ സാദത്ത് വ്യക്തമാക്കി.

പെൺകുട്ടിയുടെ മരണമൊഴിയിലാണ് സിഐയ്ക്കെതിരെ പരാമർശമുള്ളത്. എന്നിട്ടും അയാളെ സംരക്ഷിക്കുന്നു. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ കണ്ണ് തുറക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. ഇതിൽ ഇടപെടണം. ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!