മോഡല്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

മോഡല്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

തഴവ: ‘മാലിന്യമുക്ത കുലശേഖരപുരം ‘ പദ്ധതിയുടെ ഭാഗമായി മോഡല്‍ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് മിനിമോള്‍ നിസാം നിര്‍വഹിച്ചു.പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് സെന്റർ നിര്‍മ്മിക്കുന്നത് സ്ഥലത്തിന് പത്ത് ലക്ഷം രൂപയും കെട്ടിടത്തിന് മുപ്പത് ലക്ഷം രൂപയുമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ബെയിലിംഗ് നടത്തി ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറുന്നതിനായാണ് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എസ്. അബ്ദുള്‍സലിം, ബി. ശ്യാമള, രജിത രമേശ്, സെക്രട്ടറി സി. ജനചന്ദ്രന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ മന്‍സൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത, മുരളീധരന്‍, സാവിത്രി, സുജിത്, സൗമ്യ, ദീപക് ശിവദാസ്, ഉസൈബ, സ്‌നേഹലത, നസീമ, ഷാലി, ഷൈലജ പി. ഉണ്ണി, വിജയന്‍പിള്ള, ഹരിതസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!