ഫെഡറൽ നാഷ‌നൽ കൗൺസിൽ സമ്മേളനത്തിൽ യുഎഇക്ക് ആദരം

ഫെഡറൽ നാഷ‌നൽ കൗൺസിൽ സമ്മേളനത്തിൽ യുഎഇക്ക് ആദരം

അബുദാബി∙ 50 വർഷം കൊണ്ട് സർവ മേഖലകളിലും യുഎഇ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച് ഫെഡറൽ നാഷ‌നൽ കൗൺസിൽ . സ്പീക്കർ സഖർ ഗൊബാഷിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന 17–ാം ഫെഡറൽ നാഷനൽ കൗൺസിലിന്റെ (എഫ്എൻസി) മൂന്നാമത് സമ്മേളനമാണ് ഭരണാധികാരികളെയും ജനങ്ങളെയും അഭിനന്ദിച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു . തിരഞ്ഞെടുക്കപ്പെട്ട 20 പേരും നാമനിർദേശം ചെയ്യപ്പെട്ട 20 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കുട്ടികളുടെ ക്ഷേമം, ബാങ്ക് നയം, സുവർണ ജൂബിലി ആഘോഷം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.

Leave A Reply
error: Content is protected !!