പ്രവാസി മലയാളി ദുബായിൽ മരിച്ചു

പ്രവാസി മലയാളി ദുബായിൽ മരിച്ചു

ദുബായ്∙ പ്രവാസി മലയാളി ദുബായിൽ മരിച്ചു .ഹൃദയാഘാതത്തെ തുടർന്നാണ് കണ്ണൂർ കോയ്യോട് സ്വദേശി നിര്യാതനായത് . കോയ്യോട് ഹസൻ മുക്ക് പരേതരായ പാറമ്മൽ അബ്ദുൽ ഖാദർ ഹാജിയുടെയും ടി.സി.പാത്തൂട്ടിയുടെയും മകൻ ടി.സി. സക്കരിയ്യയാണ് (58) മരിച്ചത്.

കബറടക്കം പിന്നീട് മൗവ്വഞ്ചേരി തറവാട് കബർസ്ഥാനിൽ. മൗവ്വഞ്ചേരി യുപി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗമാണ്. കഴി​ഞ്ഞ ഒന്നിനാണു കുടുംബസമേതം സക്കരിയ്യ ദുബായിലേക്ക് പോയത്.

Leave A Reply
error: Content is protected !!