തേങ്ങ കയറ്റിവന്ന മിനി ലോറി നടുറോഡില്‍ മറിഞ്ഞു

തേങ്ങ കയറ്റിവന്ന മിനി ലോറി നടുറോഡില്‍ മറിഞ്ഞു

പാലാ : ഐങ്കൊമ്ബ് അഞ്ചാം മൈലില്‍ തേങ്ങ കയറ്റിവന്ന മിനി ലോറി നടുറോഡില്‍ മറിഞ്ഞു. നൂറു കണക്കിനു തേങ്ങകള്‍ പൊട്ടിച്ചിതറി.ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

പാലക്കാട് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തേങ്ങ കയറ്റിപ്പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തേങ്ങകള്‍ പൊട്ടി റോഡില്‍ വെള്ളവും വഴുവഴുക്കലുമുണ്ടായി. പാലാ ഫയര്‍ഫോഴ്‌സ് എത്തി റോഡ് ശുചീകരിച്ചു. രാമപുരം എസ്.ഐ പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave A Reply
error: Content is protected !!