ജില്ലയില്‍ ഇന്നലെ 327 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു;235 പേര്‍ രോഗമുക്തരായി

ജില്ലയില്‍ ഇന്നലെ 327 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു;235 പേര്‍ രോഗമുക്തരായി

കോട്ടയം: ജില്ലയില്‍ ഇന്നലെ 327 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 307 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുള്‍പ്പെടുന്നു. പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. 235 പേര്‍ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 155 പുരുഷന്‍മാരും 146 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 4636 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334253 കൊവിഡ് ബാധിതരായി. 327343 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 27714 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!