അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് കറുകച്ചാല്‍ പഞ്ചായത്തില്‍ തുടക്കം

അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് കറുകച്ചാല്‍ പഞ്ചായത്തില്‍ തുടക്കം

കറുകച്ചാല്‍: കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് കറുകച്ചാല്‍ പഞ്ചായത്തില്‍ തുടക്കമായി.വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും, പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇതിനായി വീടുകളില്‍ പ്രാദേശിക കാര്‍ഷിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയമോള്‍ ടോമി, സി.ഡി. എസ് അദ്ധ്യക്ഷ തങ്കമ്മ തങ്കപ്പന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ശാലിനി എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!