ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹമെന്ന് ഫാത്തിമ തഹ്‍ലിയ

ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹമെന്ന് ഫാത്തിമ തഹ്‍ലിയ

ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടിയെ ട്രോളി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റായിരുന്ന ഫാത്തിമ തെഹ്‍ലിയ. ഡിവൈഎഫ്ഐ മിത്രങ്ങൾക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം എന്നാണ് ഫാത്തിമ തെഹ്‍ലിയ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്‍റെ പോസ്റ്റ് പങ്കുവെച്ചാണ് ഫാത്തിമയുടെ പരിഹാസം. ഹലാല്‍ വര്‍ഗീയതയ്ക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹമാണ് എന്നാണ് ശങ്കു ടി ദാസ് ഫേസ് ബുക്കില്‍ കുറിച്ചത്. ബജ്രംഗദളോ ഹനുമാന്‍സേനയോ എങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യമാണ് ഡിവൈഎഫ്ഐ ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.

Leave A Reply
error: Content is protected !!