കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അടയ്ക്ക വില

കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അടയ്ക്ക വില

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി അടയ്ക്ക വിലയില്‍ വര്‍ദ്ധന. കൊട്ടടയ്ക്ക പഴയതിന് 375 രൂപയും പുതിയതിന് 250 രൂപയുമാണ് വില .ഒരു പഴുത്ത അടയ്ക്കയ്ക്ക് 5 രൂപ കിട്ടും. ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് പഴുത്ത അടയ്ക്കയ്ക്ക് ഡിമാന്‍ഡ്. വെറ്റില മുറുക്കുന്നവര്‍ക്ക് പഴുത്ത അടയ്ക്ക തന്നെ വേണം.

നവംബര്‍ മുതല്‍ മെയ് വരെയാണ് അടയ്ക്കായുടെ സീസണ്‍. ഇതില്‍ നവംബര്‍, മെയ് മാസങ്ങളിലാണ് വിളവെടുപ്പ് കൂടുതല്‍ നടക്കുന്നത് . ജില്ലയില്‍ പ്രധാനമായും നാലോ അഞ്ചോ പ്രദേശങ്ങളില്‍ മാത്രമാണ് കമുക് കൃഷിയുള്ളത്. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരാണ് പ്രധാന മാര്‍ക്കറ്റ്. കൊട്ടടയ്ക്ക വടക്കേ ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇവിടെ നിന്ന് വിവിധതരം പാക്ക് ഉദ്പന്നങ്ങളായി വിപണിയിലെത്തും

Leave A Reply
error: Content is protected !!