പ്രതിപക്ഷത്തിന് ഭീഷണി ; ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോടതിയില്‍

പ്രതിപക്ഷത്തിന് ഭീഷണി ; ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോടതിയില്‍

ബിജെപിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ത്രിപുരയിലെ സിപിഎം നേതൃത്വം .മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നു എന്നാണ് സിപിഎം നേതാക്കളുടെ പരാതി. ഇതിനിടെ സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയാന്‍ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഎം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു . സമാനതകളില്ലാത്ത അക്രമമാണ് അഴിച്ചുവിടുന്നത്. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നുവെന്നും സിപിഎം പരാതിയില്‍ ആരോപിക്കുന്നു .

അതെ സമയം തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് നേരത്തെ തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുക എന്നത് അവസാന പടിയാണ്, സമാധാനമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഡിജിപിയുടെയും ആഭ്യന്തര വകുപ്പിന്‍റെയും ഉത്തരവാദിത്തമാണിതെന്നും കോടതി വ്യക്തമാക്കി. അതെ സമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം തടയരുതെന്ന് നേരത്തെ സുപ്രീംകോടതി ത്രിപുര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ പോളിങ് ഏജന്‍റുമാരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് തൃണണൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു .

Leave A Reply
error: Content is protected !!