മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിക്കണം

മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിക്കണം

അയ്മനം :അയ്മനം പഞ്ചായത്ത് നിര്‍മ്മിച്ച്‌ ഉദ്ഘാടനം നടത്തിയ മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ചേകാല്‍ കോടി രൂപ മുതല്‍ മുടക്കിയാണ് സ്റ്റേഡിയം പണിതത്.മള്‍ട്ടിപര്‍പ്പസ് പ്ലേ ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം റസ്റ്റ്‌ റൂമുകള്‍, ഓഫീസ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്ളതാണ് സ്റ്റേഡിയം.

സ്റ്റേഡിയത്തിന്റെ തറയില്‍ കാണപ്പെട്ട വിള്ളല്‍ വിദഗ്ദ്ധസമിതി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന് പഞ്ചായത്ത്‌ കമ്മറ്റി നടത്തിപ്പുകാരായ സ്പോര്‍ട്സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ താമസിക്കുന്നതായും പരാതിയുണ്ട്. സ്റ്റേഡിയം തുറന്നു കൊടുക്കാന്‍ നടപടിയുണ്ടാവണമെന്ന് വാര്‍ഡ് മെമ്ബര്‍ ബിജു മാന്താറ്റില്‍ ആവശ്യപ്പെട്ടു

Leave A Reply
error: Content is protected !!