വഴിവിളക്കുകള്‍ കത്തുന്നില്ല ;,തിയേറ്റര്‍ റോഡ് ഇരുട്ടില്‍

വഴിവിളക്കുകള്‍ കത്തുന്നില്ല ;,തിയേറ്റര്‍ റോഡ് ഇരുട്ടില്‍

കോട്ടയം : തിയേറ്ററുകള്‍ തുറന്നിട്ടും തിയേറ്റര്‍ റോഡ് ഇപ്പോഴും ഇരുട്ടിൽ തന്നെ . റോഡരികില്‍ സ്ഥിതി ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ഇതുവഴി പോവുന്നവരുടെ ഏക ആശ്രയം.സന്ധ്യ കഴിഞ്ഞാല്‍ സാമൂഹ്യവരുദ്ധരുടെ ശല്യം രൂക്ഷമാണ് ഇവിടെ . സമീപത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേയ്ക്കും മറ്റ് ഭാഗങ്ങളിലേക്കും പോകുന്നതിനായി ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

എന്നാൽ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത് . കൊവിഡും ലോക്ക് ഡൗണും മൂലം തിയേറ്ററുകള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ നേരത്തെ ആള്‍ത്തിരക്ക് കുറവായിരുന്നു. തെരുവ് നായ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകള്‍ തെളിയിക്കുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave A Reply
error: Content is protected !!