സിൽവർ റെയിൽ ഉഡായിപ് എന്ന് മെട്രോമാനും.

സിൽവർ റെയിൽ ഉഡായിപ് എന്ന് മെട്രോമാനും.

മെട്രിമാൻ ശ്രീധരൻ കുടി എതിർത്തതോടെ സിൽവർ ലൈൻ അതി വേഗ റെയിൽ പാത പദ്ധതിക്ക് കൂടുതൽ തിരിച്ചടി .കടുത്ത വിമർശനമാണ് ശ്രീധരൻ ഉയർത്തിയത് . പദ്ധതിക്ക് കണക്കാക്കിയിട്ടുളള ചെലവ് 64,000 കോടി രൂപയാണ്. എന്നാൽ, പണി കഴിയുമ്പോൾ 1.1 ലക്ഷം കോടി രൂപ എങ്കിലും ആകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ റെയിൽ പാതയുടെ ഇരുവശവും ചൈനയിലെ വൻ മതിൽ പോലെ നിർമാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വർഷം കൊണ്ട് പദ്ധതിയുടെ പണി തീരില്ലെന്നും ചുരുങ്ങിയത് 10 വർഷം വേണ്ടി വരുമെന്നും ഇ. ശ്രീധരൻ. പറഞ്ഞു.

കാസർകോട് – തിരുവനന്തപുരം സിൽവർലൈൻ അഥവാ വേഗ റെയിൽപാത കടന്നു പോകുന്നത് 11 ജില്ലകളൂടെയാണ്. ഈ പാതയുടെ അലൈൻമെന്റ് ശരിയല്ല.

കോവിഡ് വൈറസ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ…കോവിഡ് വൈറസ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ…

തിരൂർ മുതൽ കാസർകോട് വരെ റെയിൽ പാതയ്ക്ക് സമാന്തരമായി ഈ വേഗ പാത നിർമിക്കുന്നത് ഭാവിയിൽ റെയിൽ പാത വികസനത്തെ ബാധിക്കും. ആയതിനാലാണ് റെയിൽവേ പോലും ഇതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

140 കിലോ മീറ്റർ അതി വേഗ പാത കടന്നു പോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗ പാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നും മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണ് വേഗ പാത നിർമിക്കേണ്ടത്. ലോകത്ത് എവിടെയും അതി വേഗ പാതകൾ തറ നിരപ്പിൽ നിർമിക്കാറില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രൂപ രേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025 – ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കും; പുതിയ ബില്ല് പാര്‍ലമെന്റ് സമ്മേളനത്തില്‍പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കും; പുതിയ ബില്ല് പാര്‍ലമെന്റ് സമ്മേളനത്തില്‍

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡി എം ആർ സി ക്ക് പോലും 8 മുതൽ 10 വർഷം വരെ വേണ്ടി വരും ഇത്തരം പദ്ധതികൾക്ക്. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാൻ ആയിട്ടില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിമർശിച്ചു.

കേരളത്തിൽ വികസന പദ്ധതികളെ എതിർക്കുന്നത് യു ഡി എഫും ബി ജെ പി യും ആണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. എന്നാൽ, ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.

അതേസമയം, അതി വേഗ റെയിൽ പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വേണ്ടി ഏജൻസികൾക്കായി കലക്ടർമാർ ടെൻഡർ വിളിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനകം ഏജൻസികളെ നിശ്ചയിക്കുമെന്നും തുടർന്ന് റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും 3 മാസത്തിനകം സർവേ പൂർത്തിയാക്കാൻ നിർദേശം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കേരളത്തിലെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഈ കടന്ന് പോകുന്ന മേഖലകളിലെ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താൻ കല്ലിടൽ പണികൾ തുടങ്ങി.
തിരുവനന്തപുരത്ത് നിന്ന് 11 ജില്ലകളിലൂടെ കടന്ന് കാസർഗോഡ് എത്തുന്ന പാത. 530.6 കിലോമീറ്റര്‍. നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോട് എത്തിചേരും. സില്‍വര്‍ ലൈനിൽ 11 സ്‌റ്റേഷനുകൾ ഉണ്ടാകും.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.കാക്കനാട് സ്‌റ്റേഷന് പുറമെ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സ്‌റ്റേഷനുണ്ടാകുമെന്നാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം – എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറാണ്.

Video Link : https://youtu.be/909_9WWe7Kg

Leave A Reply
error: Content is protected !!