വയനാട് ജില്ലയില്‍ ഇന്നലെ 209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്നലെ 209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ ഇന്നലെ 209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.32 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131334 ആയി. 128385 പേര്‍ രോഗമുക്തരായി. നിലവില്‍ 2126 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1969 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 957 പേര്‍ ഉള്‍പ്പെടെ ആകെ 14893 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 884 സാമ്ബിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

Leave A Reply
error: Content is protected !!