വന്യമൃഗശല്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു- പി.വി.മോഹന്‍

വന്യമൃഗശല്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു- പി.വി.മോഹന്‍

കല്‍പ്പറ്റ: വയനാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വന്യമൃഗശല്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹന്‍ .വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്‌ട്രേറ്റിന് മുമ്ബില്‍ നടത്തിയ ഏകദിന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ സമരം ഉദ്ഘാടനം ചെയ്തു.

ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, പി.കെ.ജയലക്ഷ്മി, ടി.ജെ.ഐസക്ക്, എന്‍.കെ.വര്‍ഗീസ്, കെ.വി.പോക്കര്‍ ഹാജി, പി.പി.ആലി, എം.എ.ജോസഫ്, എം.ജി.ബിജു, ബിനു തോമസ്, ശ്രീകാന്ത് പട്ടയന്‍, പി.ശോഭനകുമാരി, ജി.വിജയമ്മ, പി.കെ.അബ്ദുറഹിമാന്‍, മാണി ഫ്രാന്‍സിസ്, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, നിസി അഹമ്മദ്, നാരായണ വാരിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!