12 മണിക്കൂർ മാത്രം അധികാരത്തിൽ ; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു

12 മണിക്കൂർ മാത്രം അധികാരത്തിൽ ; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു

സ്​റ്റോക്​ഹോം: അധികാരത്തിലേറി 12 മണിക്കൂറിന് ശേഷം സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രിയായ സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ മഗ്​ദലീന ആൻഡേഴ്​സൺ രാജിവെച്ചു. സഖ്യ സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് രാജിവെച്ചത്. പാർലമെൻറ് സഖ്യത്തിന്‍റെ ബജറ്റ് ബിൽ തള്ളിയതോടെയാണ് ഗ്രീൻ പാർട്ടി സഖ്യം വിടാൻ തീരുമാനമെടുത്തത് .

ഇതേ തുടർന്ന് രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. നവംബർ ആദ്യമാണ് ​ 54കാരിയായ മഗ്​ദലീന സോഷ്യൽ ഡെമോക്രാറ്റ്​ പാർട്ടിയുടെ മേധാവിയായത് ​. പാർലമെൻറ്​ വോ​ട്ടെടുപ്പിൽ 117 അംഗങ്ങൾ മഗ്​ദലീനയെ അനുകൂലിച്ചു. അതെ സമയം 174 പേർ എതിർത്ത്​ വോട്ട്​ ചെയ്​തു. സ്വീഡനിലെ ഭരണസ​മ്പ്രദായമനുസരിച്ച്​ പ്രധാനമന്ത്രി സ്ഥാനാർഥിക്ക്​ പാർലമെൻറിന്റെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല.

ധനകാര്യമന്ത്രിയായി തുടരുന്നതിനിടെയാണ് പ്രധാനന്ത്രി പദത്തിലെത്തിയത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് താൻ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആൻഡേഴ്സൺ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി . ഒരു ഒറ്റകക്ഷി, സോഷ്യൽ ഡെമോക്രാറ്റ് സർക്കാറിൽ പ്രധാനമന്ത്രിയാകാൻ തയറാണെന്നും അവർ വ്യക്തമാക്കി. അതേസമയം, പാർലമെൻറിൽ നടക്കുന്ന പുതിയ വോട്ടെടുപ്പിൽ മഗ്​ദലീനയെ പിന്തുണക്കുമെന്ന് ഗ്രീൻ പാർട്ടി അറിയിച്ചു.

Leave A Reply
error: Content is protected !!