സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന് നടക്കും

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന് നടക്കും

സ്ത്രീകളോടുള്ള വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന് നടക്കും. ഇന്ന് രാത്രി 9 ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. പെണ്മയ്‌ക്കൊപ്പമെന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിക്കും.

മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം ഉണ്ട്.

Leave A Reply
error: Content is protected !!