കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു

വടകര: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു.സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.പി.രാജീവന്‍ പ്രകാശനം ചെയ്തു.വടകരയില്‍ ഡിസംബര്‍ 18,19 തീയതികളിലായാണ് സമ്മേളനം നടക്കുക . എലത്തൂര്‍ സേതു സീതാറാം എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ബഷീര്‍ തയ്യാറാക്കിയതാണ് ലോഗോ.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. പവിത്രന്‍, ബി. മധു, ജോയിന്റ് സെകട്ടറി കെ. നിഷ, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.വി. വിനോദ്, ഇ.അശോകന്‍, കെ.രഞ്ചുമോന്‍, കെ.അജിത എന്നിവര്‍ സംസാരിച്ചു. മിത്തു തിമോത്തി സ്വാഗതവും വി.പി.സന്ദീപ് നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!