പട്ടികജാതി ​ ദുര്‍ബല വിഭാഗക്കാര്‍ക്ക് ​ ധനസഹായംത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പട്ടികജാതി ​ ദുര്‍ബല വിഭാഗക്കാര്‍ക്ക് ​ ധനസഹായംത്തിനുള്ള അപേക്ഷ ക്ഷണിച്ചു

​രാമനാട്ടുകര:​കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.50,000​ ​​ രൂപയില്‍ താഴെ വരുമാനമുള്ള വേടന്‍, നായാടി, കള്ളാടി , ചക്ലിയ , അരുന്ധതിയാര്‍ തുടങ്ങിയ പട്ടികജാതി ദുര്‍ബലവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ പദ്ധതിക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് , ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി നിശ്ചിത മാതൃകയിലുള്ള അപേക്ഷ എന്നിവ സഹിതം 30​ ന് 5 മണിക്കകം കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറിൽ 854763 0159 ബന്ധപ്പെടുക

Leave A Reply
error: Content is protected !!