ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആരോപണം

ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആരോപണം

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആരോപണം ഉയരുന്നത്. ജൂനിയര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടികയില്‍ 1494 പേരാണുള്ളത്. 2019 ഒക്ടോബര്‍ 10ന് നിലവില്‍വന്ന പട്ടികയില്‍നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 109 പേര്‍ക്കുമാത്രം.

36 ഒഴിവുകള്‍ നിലവിലുണ്ടെങ്കിലും നിയമനം നടത്താതിരിക്കുന്നുവെന്നാണ് ആക്ഷേപം. പട്ടികയുടെ കാലാവധി കഴിയാന്‍ പത്തുമാസംമാത്രം ബാക്കിനില്‍ക്കെ, നിയമനം വേഗത്തിലാക്കാനാവശ്യപ്പെട്ട് സമരത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും ഉള്ള ഒഴിവുകളില്‍ നിയമനം നടത്താതെയും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപണം ഉയർത്തുന്നു. 2020ല്‍ 17ഉം 2021ല്‍ 19ഉം ഒഴിവുകളുണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ അന്വേഷണത്തിലാണ് വ്യക്തമായത്.

Leave A Reply
error: Content is protected !!