രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് ; 396 മരണം

രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് ; 396 മരണം

ന്യൂഡൽഹി: രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3,45,44,882 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായത് . 396 പേരാണ് 24 മണിക്കൂറിൽ കോവിഡ് മരണത്തിന് കീഴടങ്ങിയത് .ഇതോടെ ആകെ മരണ സംഖ്യ 4,66,980 ആയി ഉയർന്നു.

കോവിഡ് ബാധിച്ച് 1,09,940 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 539 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 10,264 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,39,67,962 ആയി ഉയർന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   0.90   ശതമാനവും ആണ് .ആകെ രോഗമുക്തി നിരക്ക് 98.33 %.

കഴിഞ്ഞ ദിവസം 90,27,638 വാക്സിൻ ഡോസ് വിതരണം ചെയ്തതോടെ ആകെ വാക്സിനേഷൻ
119.38 (1,19,38,44,741) കോടിയായി ഉയർന്നു .

 

Leave A Reply
error: Content is protected !!