പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കൂത്തുപറമ്പ്: മദ്‌റസിയില്‍ പോകുകയായിരുന്ന പതിനൊന്നുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ്(28) കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്‌റസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പൊലീസിന് കൈമാറി.

കാസര്‍കോട് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് വ്യക്തമായി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്തുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസ് എടുത്തത്.

Leave A Reply
error: Content is protected !!