കുറ്റിപ്പാല – ചേന്ദമംഗല്ലൂര്‍ റോഡ് നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി

കുറ്റിപ്പാല – ചേന്ദമംഗല്ലൂര്‍ റോഡ് നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി

മുക്കം: കുറ്റിപ്പാല – ചേന്ദമംഗല്ലൂര്‍ റോഡ് നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.രണ്ടര കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടത്തുക .മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു അദ്ധ്യക്ഷനായിരുന്നു. നഗരസഭ എന്‍ജിനിയര്‍ പി.എം.കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി.ചാന്ദ്നി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.കെ.റുബീന, വി.കുഞ്ഞന്‍, പ്രജിത പ്രദീപ്, ഇ.സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, ബിന്ദു, നഗരസഭ സെക്രട്ടറി എന്‍.കെ.ഹരീഷ്, സി.മോഹനന്‍, കെ.ടി.ശ്രീധരന്‍, എം.കെ.മമ്മദ്, ടി.കെ.അബ്ദുറഹ്‌മാന്‍, ഇ.കെ.വിബീഷ്, സി.കെ.വിജയന്‍, ഇ കെ.കെ.ബാവ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!