പട്ടിക വര്‍ഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം-കെ.കെ രമ എം.എല്‍.എ

പട്ടിക വര്‍ഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം-കെ.കെ രമ എം.എല്‍.എ

വടകര: പട്ടിക വര്‍ഗ പ്രീമെട്രിക് ഹോസ്റ്റലിന് സ്ഥലം അനുവദിച്ചു . വടകരയിലെ പട്ടികവര്‍ഗ ഹോസ്റ്റല്‍ കെ.കെ രമ എം.എല്‍.എ സന്ദര്‍ശിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴഞ്ചന്‍ കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വന്നത്. യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത ഹോസ്റ്റലിലെ കുട്ടികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമാണ്.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 24 കുട്ടികള്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്.

കൂടുതലും പുതുപ്പണം ജെ.എന്‍.എം സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉള്ളത് . യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ദിവസവും നടന്നാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്നും, പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിനായി സര്‍ക്കാരില്‍ നിന്നും എത്രയുംവേഗം ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും, ഇതിനു എന്തെങ്കിലും തടസ്സമുണ്ടാവുകയാണെങ്കില്‍ അടുത്തസാമ്ബത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി തുക വകയിരുത്തുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.

Leave A Reply
error: Content is protected !!