കാത്തിരിപ്പ് കേന്ദ്രം കാടു കയറി നശിച്ചു

കാത്തിരിപ്പ് കേന്ദ്രം കാടു കയറി നശിച്ചു

വക്കം: നാലു വശത്തും കാടു കയറി കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.നിലയ്ക്കാമുക്കിന് സമീപം പള്ളിമുക്ക് – തിനവിള റോഡിലെ ആദ്യത്തെ കാത്തിരിപ്പ് കേന്ദ്രമാണിത്. കാടു കയറിയ ഇവിടെ തെരുവ് നായ്ക്കളുടെ ശഷ്യവും രൂക്ഷമാണ്.ഹരിത കര്‍മ്മസേന പ്ലാസ്റ്റിക് നിറച്ച ചാക്കുകൾ സൂക്ഷിക്കുന്നതും ഇവിടെയാണ്.

യാത്രക്കാര്‍ നിന്നാല്‍ പുറത്ത് കാണാന്‍ കഴിയാത്ത നിലയില്‍ പാഴ്ചെടികള്‍ വളര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല .പത്തിലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന മേഖലയാണിത്.

Leave A Reply
error: Content is protected !!