‘പണം തരാം.. ദയവായി തിരിച്ചു തരണം’; തന്റെ മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പിനായി സായൂജ്യ കാത്തിരിക്കുന്നു

‘പണം തരാം.. ദയവായി തിരിച്ചു തരണം’; തന്റെ മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പിനായി സായൂജ്യ കാത്തിരിക്കുന്നു

കോഴിക്കോട്: തന്റെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് തിരികെ ലഭിക്കുന്നതിനായി സായൂജ്യ കാത്തിരിക്കുകയാണ്. തന്റെ ജീവിതമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നും ലാപ്‌ടോപ് തിരികെ ലഭിച്ചാൽ പണം തരുമെന്നും ഗവേഷക വിദ്യാര്‍ത്ഥിയും കാഴ്ച പരിമതിയുമുള്ള സായൂജ്യ പറഞ്ഞു. സായൂജ്യയുടെ ലാപ്‌ടോപ് തിരികെ ലഭിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലയിലെ സുഹൃത്തുക്കളും സഹൃദയരും കൂടെ തന്നെ ഉണ്ട്. സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് വില്‍പ്പനക്കാര്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടങ്കില്‍ പണം നല്‍കി തിരികെ വാങ്ങാനും സായൂജ്യ തയ്യാറാണ്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് തൃശൂര്‍ സ്വദേശിയായ സായൂജ്യ. കാഴ്ച പരിമിതിയുള്ളതിനാല്‍ പ്രത്യേക സോഫ്റ്റ് വെയറുകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം. വര്‍ഷങ്ങളായി ശേഖരിച്ച ഫയലുകളും ഗവേഷണ വിവരവുമെല്ലാം ലാപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ബീച്ചില്‍ പോയപ്പോഴാണ് ലാപ്‌ടോപ് നഷ്ടപ്പെട്ടത്. കാറിന്റെ പിന്‍സീറ്റിലാണ് ലാപ് സൂക്ഷിച്ചിരുന്നത്.

Leave A Reply
error: Content is protected !!