അലൈപായുതേ എന്ന ചിത്രത്തിലെ ഗാനത്തിന് റീലുമായി സൂര്യ ജെ മേനോൻ

അലൈപായുതേ എന്ന ചിത്രത്തിലെ ഗാനത്തിന് റീലുമായി സൂര്യ ജെ മേനോൻ

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ . കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെ ബിഗ് ബോസിലേക്ക് എത്തിയ സൂര്യ ജെ മേനോൻ വളരെ പെട്ടെന്നാണ് എല്ലാവരുടെയും ഇഷ്‍ടം സ്വന്തമാക്കിയത്. ബിഗ് ബോസിലും പുറത്തും സൂര്യ ജെ മേനോന് വലിയ പിന്തുണയാണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, വിശേഷങ്ങളും, റീലുകളുമൊക്കെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പുറത്തുവിട്ട റീൽ ആണ് ശ്രദ്ധ നേടുന്നത്. സൂര്യ ജെ മേനോൻ റീല്‍ ചെയ്‍തിരിക്കുന്നത് അലൈപായുതേ എന്ന ചിത്രത്തിലെ സ്‍നേഹിതനേ സ്‍നേഹിതനേ എന്ന ഗാനത്തിനാണ്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തും കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. സൂര്യ എഴുതിയ കഥ സിനിമയാകുന്നുമുണ്ട്. സൂര്യ ആ സിനിമയിൽ അഭിനയിക്കുന്നുമുണ്ട്.

 

Leave A Reply
error: Content is protected !!