ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും 3 ദിവസത്തേക്ക് വിലക്ക്

ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും 3 ദിവസത്തേക്ക് വിലക്ക്

തിരുവനന്തപുരം: പൂജപ്പുര, കരമന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജാഥകള്‍ക്കും പൊതുയോഗങ്ങള്‍ക്കും 3 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു.എസ്.ഡി.പി.ഐ,​ ആര്‍.എസ്.എസ് സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
26 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പ്രദേശത്തെ പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും കണക്കിലെടുത്ത് കേരള പൊലീസ് ആക്‌ട് സെക്ഷന്‍ 79 പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Leave A Reply
error: Content is protected !!