പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം ചികിത്സയില്ല

പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം ചികിത്സയില്ല

പാലോട്: പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം ചികിത്സയില്ല .ആദിവാസി മേഖലയിലുള്ളവർക്ക് ആശ്രയമായ ആശുപത്രിയാണിത് .കഴിഞ്ഞ ദിവസം ഇടിഞ്ഞാര്‍ സ്വദേശിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും താത്കാലിക ഡോക്ടറെ കാണാനില്ല. സെക്യൂരിറ്റി ജീവനക്കാര്‍ തിരക്കി ഡോക്ടറെ കണ്ടെത്തി രോഗിയുടെ അടുത്ത് എത്തിച്ചപ്പോഴേക്കും സമീപത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഓക്സിജന്‍ സൗകര്യം നല്‍കി. തുടര്‍ന്ന് രോഗിയെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

പിഞ്ചുകുഞ്ഞുമായി എത്തുന്നവർ ഡോക്ടറെ കാണാനായി കാത്തിരുന്നത് മണിക്കൂറുകളാണ്. ഇത് ഒരു ദിവസത്തെ സംഭവമല്ല, കഴിഞ്ഞ കുറച്ചു കാലമായി ഉച്ചയ്ക്ക് ശേഷം പാലോട് ആശുപത്രിയിലെ സ്ഥിരം കാഴ്ചയാണ്. ചികിത്സ ആവശ്യമുള്ളവര്‍ മറ്റാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഡി അഡിക്ഷന്‍ യൂണിറ്റും, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, എക്സറേ യൂണിറ്റ് എന്നിവ പ്രവര്‍ത്തന സജ്ജമായെങ്കിലും ഡോക്ടര്‍മാരുടെയും, മറ്റ് ടെക്നീഷ്യന്‍മാരുടെയും കുറവുള്ളതിനാല്‍ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിച്ചിട്ടില്ല. ഗൈനക്കോളജി, കുട്ടികളുടെവിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒഴിവ് നിലവിലുണ്ട്.

Leave A Reply
error: Content is protected !!