വത്സന്‍ തില്ലങ്കേരി ശിവഗിരി മഠം സന്ദര്‍ശിച്ചു

വത്സന്‍ തില്ലങ്കേരി ശിവഗിരി മഠം സന്ദര്‍ശിച്ചു

വര്‍ക്കല: ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ശിവഗിരി മഠം സന്ദര്‍ശിച്ചു.ശാരദാമഠത്തിലും മഹാസമാധിയിലും പ്രണാമമര്‍പ്പിച്ചു .പിന്നിട് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ജില്ലാ പ്രസിഡന്റ് എം.എസ്. വിജയകുമാര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കൊണ്ണിയൂര്‍ ഹരി, വര്‍ക്കല താലൂക്ക് പ്രസിഡന്റ് രത്നകുമാര്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

Leave A Reply
error: Content is protected !!