ഉയരുന്ന പച്ചക്കറിവില; അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയെന്ന് കൃഷിമന്ത്രി

ഉയരുന്ന പച്ചക്കറിവില; അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയെന്ന് കൃഷിമന്ത്രി

സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട്ലെറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുമെന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

അയൽ സംസ്ഥാനങ്ങളിലെ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!