സ്കൂൾ പച്ചക്കറിത്തോട്ടം

സ്കൂൾ പച്ചക്കറിത്തോട്ടം

വര്‍ക്കല: മൂങ്ങോട് സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി.ഒറ്റൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയത്.
ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന ശ്രമദാനം ഉദ്ഘാടനം ചെയ്തു. മൂങ്ങോട് ഇടവക വികാരി ഫാ. ആന്റണി അദ്ധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രേമവല്ലി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്, ഹെഡ്മിസ്ട്രസ് ഷീബ, കൃഷി അസിസ്റ്റന്റ് ദീപാലക്ഷ്മി, വാര്‍ഡ് മെമ്ബര്‍ സത്യപാല്‍, പി.ടി.എ പ്രസിഡന്റ് വിനിത, ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലാ സെക്രട്ടറി ശ്രീനാഥക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!