ഇന്ദ്രൻസ് ചിത്രം വാമനൻറെ ഷൂട്ടിംഗ് നവംബര്‍ 28 ന് ആരംഭിക്കും

ഇന്ദ്രൻസ് ചിത്രം വാമനൻറെ ഷൂട്ടിംഗ് നവംബര്‍ 28 ന് ആരംഭിക്കും

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ കൊച്ചിയില്‍ തുടക്കമായി. കടവന്ത്ര കവലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജാചടങ്ങുകള്‍ നടന്നത്. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോണ്‍ണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.സീമാ ജി. നായരാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. സോഹന്‍ സീനു ലാല്‍ തിരക്കഥ കൈമാറി.സിനിമയുടെ ഷൂട്ടിംഗ് നവംബര്‍ 28 ന് ആരംഭിക്കും.

നവാഗതനായ എ.ബി.ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വാമനൻ”. ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് “വാമനൻ”. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കടവന്ത്ര കവലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോണ്‍ണ്‍ കര്‍മ്മം സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി നിർവഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നല്‍കിയത് സീമാ ജി. നായരാണ്. തിരക്കഥ സോഹന്‍ സീനു ലാല്‍ കൈമാറി.

ഇന്ദ്രൻസ് നായകനായി എത്തുന്ന ചിത്രം മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.വിജയ് ബാബു ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹരീഷ് കണാരൻ, സീമ ജി നായർ , സിനു സിദ്ധാർഥ്, എ ബി അജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംഗീതം-നിതിൻ ജോർജ്,കല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക.ഒരു മലയോര
ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ .

Leave A Reply
error: Content is protected !!