പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം; പ്രകോപിതനായി ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ചു

പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം; പ്രകോപിതനായി ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ചു

തിരുവനന്തപുരം: പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്‍പിച്ചു. തലയ്‌ക്കേറ്റ പരിക്കുമായി മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഒളിവില്‍പ്പോയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യ ശ്രീലത(47), മകള്‍ ലിജ(25), മകന്‍ ബെന്‍(20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!