ആലംകോട് വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഇല്ല ;ഓഫീസിന് മുന്നില്‍ ധര്‍ണ

ആലംകോട് വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഇല്ല ;ഓഫീസിന് മുന്നില്‍ ധര്‍ണ

കല്ലമ്ബലം: മാസങ്ങളായി ആലംകോട് വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച്‌ കരവാരം കോണ്‍ഗ്രസ്‌ കമ്മിറ്റി, വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
കുട്ടികളുടെ സ്കോളര്‍ഷിപ്പ് കൊടുക്കുന്നതടക്കം നിരവധി ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഓഫീസില്‍ വന്ന് തിരിച്ചു പോകുന്ന അവസ്ഥയാണ് .എന്നാൽ ഫയ ലുകള്‍ അവിടെ വച്ചിട്ടുള്ള ബോക്സില്‍ ഇട്ടിട്ട് മടങ്ങാന്‍ പറയുമെന്നും പിന്നെ അതിനെക്കുറിച്ച്‌ ഒരറിയിപ്പും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലം പ്രസിഡന്റ് ജാബിറിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

ഡി.സി.സി മെമ്ബര്‍ എം.കെ. ജ്യോതി ധര്‍ണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്ബര്‍ ഇന്ദിര സുദര്‍ശന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രകുറുപ്പ്, യൂത്ത് കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജ്മല്‍, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് നസീര്‍, മണ്ഡലം ട്രഷറര്‍ എം.എം. ഇല്ല്യാസ്, മണ്ഡലം സെക്രട്ടറി താഹിര്‍, മുബാറക്, അസീസ് പള്ളിമുക്ക്, ലാലി പട്ടള തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!