ചൈനീസ് കമ്മ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിച്ചതിൽ പ്രതിഷേധം ; ക്ഷമ ചോദിച്ച് ജെ.പി മോർഗൻ സി.ഇ.ഒ

ചൈനീസ് കമ്മ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിച്ചതിൽ പ്രതിഷേധം ; ക്ഷമ ചോദിച്ച് ജെ.പി മോർഗൻ സി.ഇ.ഒ

വാഷിങ്​ടൺ: ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയെ വിമർശിച്ചതിന് പിന്നാലെ നടപടി വിവാദമായതോടെ ക്ഷമാപണം നടത്തി തടി തപ്പി ജെ.പി മോർഗൻ സി.ഇ.ഒ ജാമി ഡിമോൺ. മോർഗൻ മേധാവിയുടെ പ്രസ്​താവനക്കെതിരെ ചൈനയിൽ പ്രതിഷേധങ്ങൾ കടുത്തതോടെയാണ് സി.ഇ.ഒയുടെ ക്ഷമാപണം.

താൻ ക്ഷമ ചോദിക്കുകയാണെന്നും അത്തരമൊരു പ്രസ്​താവന നടത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ബാങ്കിന്‍റെ ശക്​തി കാണിക്കാൻ മാത്രമാണ്​ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടിയേക്കാളും കൂടുതൽ കാലം ജെ.പി മോർഗൻ ബാങ്ക്​ നിലനിൽക്കുമെന്നായിരുന്നു സി.ഇ.ഒയുടെ വിവാദ പ്രസ്​താവന. ഇത്​ ചൈനയിലിരുന്ന്​ തനിക്ക്​ പറയാനാവില്ലെന്നും എന്തായാലും തന്‍റെ വാക്കുകൾ അവർ കേൾക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു .

ഇതിന്​ പിന്നാലെ ജാമി ഡിമോണിനെതിരെ ട്വീറ്റുമായി ചൈനയുടെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസിന്‍റെ എഡിറ്റർ ഹുഷിൻ രംഗത്തെത്തി. ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടി അമേരിക്കയെ മറികടക്കുമെന്ന്​ താൻ പന്തയം വെക്കുകയാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .എന്നാൽ ഡിമോണിന്റെത്​ ശ്രദ്ധ നേടാനുള്ള ശ്രമമായി മാത്രമാണ്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം വിലയിരുത്തിയത്​. ചൈനയിൽ സൈക്യൂരിറ്റി ബ്രോക്കറേജിന്​ പൂർണമായ തോതിൽ അംഗീകാരം ലഭിച്ച ആദ്യ വിദേശ സ്ഥാപനമാണ്​ ജെ.പി മോർഗൻ.

Leave A Reply
error: Content is protected !!