കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; ദുരൂഹത

കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; ദുരൂഹത

കോട്ടയം: കൂട്ടിക്കലിൽ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ പൊള്ളലേറ്റ നിലയിൽ ആറ്റിൽ കണ്ടെത്തി. ഇളംകാട് ടോപ് പാലത്തിങ്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ലീലാമ്മ(65) ആണ് മരിച്ചത്. ഇളയ മകന്‍ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് മകന്‍ ബിപിന്‍ നാട്ടുകാരെ അറിയിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട ലീലാമ്മയുടെ വീടിന് സമീപത്തുനിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും ഈ പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടമ്മ എങ്ങനെ ആറ്റില്‍ എത്തിയെന്നത് സംശയകരമായി ഇപ്പോഴും നിലനിൽക്കുകയാണ്.

Leave A Reply
error: Content is protected !!