രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു

വര്‍ക്കല :ശിവഗിരി ശ്രീ നാരായണ കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിലും എന്‍.സി.സി,ബ്ലഡ് ഡോണേഴ്സ് ക്ലബ്,ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ സഹകരണത്തോടെയും രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു.ശ്രീചിത്രാ ബ്ലഡ് ബാങ്കിലേയ്ക്ക് വേണ്ടിയാണ് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചത് .

പ്രിന്‍സിപ്പല്‍ ഡോ.കെ.സി.പ്രീത ഉദ്ഘാടനം നിര്‍വഹിച്ചു.എസ്.എന്‍.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആര്‍.എം, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.എസ്.സോജു,ഡോ.എയ്ഞ്ചല്‍,ജി.ശിവകുമാര്‍,ഡോ.വി.സിനി,ഡോ.റിങ്കുബാബു തുടങ്ങിയവര്‍ സംസാരിച്ചു.പ്രോഗ്രാം ഓഫീസര്‍മാരായ പി.കെ.സുമേഷ്,വീനസ്.സി.എല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!